May 2, 2024

ആദിവാസി വൃദ്ധൻ ചികിത്സ കിട്ടാതെ ഇരുട്ട് മുറിയിൽ : മകന്റെ ഒരു കാലും തളർന്നു.

0
Img 20190504 Wa0130
  മാനന്തവാടി:  വനവാസി വൃദ്ധൻ ചികിൽ സയില്ലാതെ ഇരുട്ട് മുറിയിൽ .മകന്റെ ഒരു കാലും തളർന്നു.    തിരുനെല്ലിയിലെ അരണപാറ വാകേരി കോളനി യിലെ വെള്ളു (56 )ആണ് ഒരു ഭാഗം തളർന്ന് ചികിൽയോ മരുന്നോ ലഭിക്കാതെ ഇരുട്ട് ഷെഡിൽ ജീവിക്കുന്നത് .മകൻ രാമകൃഷണന്റെ ഇടത് കാലും തളർന്നതോടെ ഭാര്യ ഷീബയക്ക് ഭാരം താങ്ങാൻ കഴിയാതെ പ്രായാസ പെടുകയാണ്. രാജ്യത്ത് പട്ടികവർഗ ഗവർഗ്ഗ ക്ഷേമത്തിന് ഒഴുകുന്ന കോടികൾക്ക് കണക്കില്ല. ഇവരുടെ ക്ഷേമത്തിനായ്  20 ലക്ഷം മാസം വേതനം നൽകി തിരുനെല്ലി പഞ്ചായത്തിൽ തന്നെ ഇരുപതോളം പ്രമോട്ടർ ഉണ്ട്. എന്നാൽ ഒരു കാര്യമില്ലന്നാണ്  നാട്ടുകാരുടെ  ആരോപണം . വാളണ്ടിയർമാരെങ്കിലും പാർട്ടി വളർത്താൻ സേവനം ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. നടവഴി പോലും കോളനിക്കില്ല ..വനവകാശ രേഖ നൽകിയ കാടിനോട് ചേർന്നാണ് കുടുംബത്തിന്റെ താമസം ഒരാള് പോലും തിരിഞ്ഞ് നോക്കുന്നില്ലന്നും ഇവർ പറയുന്നു ആകെയുള്ള ആശ്വാസം പെൻഷൻ ലഭിക്കുന്നതാണ് എന്നിട്ടും തളരാതെ പിടിച്ചു നിൽക്കുന്നത് കാൽ മുടന്തിയാണങ്കിലും രാമകൃഷ്ണന്റെ മന:കരുത്താണ് . ഈ ദുരിതത്തിലും രണ്ട് പെൺമക്കളേയും ഇവർക്ക് പഠിപ്പിക്കണം. ഗോത്ര വിഭാഗത്തിന് എല്ലാ സഹായം ഉണ്ടെന്ന് പറയുമ്പോഴാണ് ചികിൽസക്കും മരുന്നിനുമായ് കുടുംബം കരുണ തേടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *