May 2, 2024

സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം: ജേതാക്കൾക്ക് സ്വീകരണം നൽകി

0
Img 20190504 155914
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം.
ജേതാക്കൾക്ക് സ്വീകരണം നൽകി. 
കൽപ്പറ്റ: 
എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ വെച്ച് നടന്ന 43 ആമത്   സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 7 സ്വർണ്ണവും 4 വെള്ളിയും 4 വെങ്കലവും നേടി  വയനാട് സർവ്വകാല റെക്കോർഡ് വിജയം നേടി. 
ജേതാക്കളായ വയനാട് ജില്ലാ ടീമിന് കൽപ്പറ്റ പ്രസ്സ് അക്കാദമിയിൽ  സ്വീകരണം നൽകി. 
ജില്ലാ സ്പോർട്സ് കൗൺസിലും  ജില്ലാ പഞ്ചഗുസ്തി അസ്സോസ്സിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്    ഉഷാ  തമ്പി   ഉദ്ഘാടനം ചെയ്‌തു.വയനാട് ജില്ലാ 
 സ്പോട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു.
ആം റസ്‌ലിഗ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  അഡ്വ. ജോഷി സിറിയക് ,  സെക്രട്ടറി ഇ.വി. ഏബ്രഹാം , ഗ്രിഗറി വൈത്തിരി, കോച്ച്  നവീൻ പോൾ തുടങ്ങിയവർ സംസാരിച്ചു.
വയനാടിന്റെ അന്തർ ദേശീയ താരമായ യദു സുരേഷ് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി രണ്ട് സ്വർണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കി മികച്ച താരമായി. ഭിന്നശേഷി വിഭാഗത്തിൽ വിഷ്ണു പ്രസാദ് ഇ എച്ച് സ്വർണ്ണം കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ സ്റ്റീവ് തോമസും നവീൻ എം വി യും   സ്വർണ്ണവും  ഈ വിഭാഗത്തിൽ സനിത് രവിയും തേജസ് ഉണ്ണി മാധവനും വെള്ളി മെഡലും   ശ്രീജയ. ജെ .ചന്ദ്ര വെങ്കലവും  നേടി . 
സീനിയർ വിഭാഗത്തിൽ ദേശീയ താരം വർഷ ഷാജിയും നന്ദു സുരേഷും വയനാടിന് വേണ്ടി സ്വർണ്ണം കരസ്ഥമാക്കി. 
സിജിൽ വി. എസ് , അശ്വിൻ തമ്പി എന്നിവർ വെള്ളി മെഡലും   ഹരിദാസും അജയ്  വിനായകും വെങ്കലവും  നേടി. 
.
വിജയികളായവർ ജൂൺ 19 ന് ഛത്തീസ്ഢിൽ  വെച്ച് നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന്റെ ജഴ്സിയണിയും.
വയനാടിന്റെ അഭിമാന താരങ്ങളെ  പരിശീലിപ്പിച്ച മുൻ സംസ്ഥാന ചാമ്പ്യൻ കൂടിയായ നവീൻ പോളിനെ യോഗത്തിൽ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *