August 13, 2026

കെ ജി ഒ എഫ് ഉത്തര മേഖല ക്യാമ്പ് വയനാട്ടില്‍ ആരംഭിച്ചു: ബഹുജന പ്രസ്ഥാനങ്ങള്‍ ശാസത്ര ബോധത്തിന് മൂര്‍ച്ച കൂട്ടണം;ഫ്രെ: കെ പാപ്പുട്ടി

0
kgof
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി:ശാസ്ത്ര ബോധവും ചരിത്ര ബോധവും മൂര്‍ച്ച കൂട്ടി കൊണ്ടല്ലാതെ ബഹുജന സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമായിരിക്കുന്ന കാലമാണിതെന്ന് ശാസ്ത്ര ചിന്തകനും പ്രഭാഷകനുമായ ഫ്രെ കെ പാപ്പുട്ടി പറഞ്ഞു.കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഉത്തര മേഖല പഠന ക്യാമ്പ് ലക്കിടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്ത്ര നിരാസവും,അന്തവിശ്വാസവും പ്രചരിപ്പിക്കുന്ന പിന്‍തിരിപ്പന്‍ രാഷ്ട്രീയമാണ് രാജ്യത്ത് മുന്‍ കൈ നേടികൊണ്ടിരിക്കുന്നത്.ബഹുജന പ്രസ്ഥാനങ്ങള്‍ക്കകത്തും,പുറത്തും ശക്തമായ വിദ്യഭ്യാസ പ്രക്രീയ നടത്തി കൊണ്ടല്ലാതെ ഈ ശക്തികളെ നേരിടുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് സജികുമാര്‍ അധ്യക്ഷത വഹിച്ചു.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി,ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍,കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി അഡ്വ: പി വസന്തം,കെ ജി ഒ എഫ് ഭാരവാഹികളായ ഡോ:വി എം ഹാരിസ്,ബേബി കാസ്‌ട്രോ,പി വിജയകുമാര്‍,എ കെ സിദ്ദാര്‍ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ ജി ഒ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് മോഹന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് വി സായൂജ് നന്ദിയും പറഞ്ഞു.കെ എന്‍ കെ നമ്പൂതിരി,ഹനീഫാ റാവുത്തര്‍,സൈബര്‍ വിദഗ്ദ്ദന്‍ വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ വിവധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ എടുത്തു.ക്യാമ്പ് ഞായറാഴ്ച  സമാപിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *