കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവം സമാപിച്ചു.: പാലക്കാട് വിക്ടോറിയ ചാമ്പ്യൻമാർ.
ബത്തേരി: സെന്റ് മേരീസ് കോളേജിൽ മെയ് ഒന്ന് മുതൽ നടന്നു വന്ന കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഇന്റർസോൺ കലോത്സവം സമാപിച്ചു.153 പോയിന്റോടെ പാലക്കാട് വിക്ടോറിയ കോളേജ് ഓവറോൾ കിരീടമണിഞു."
കലാതിലകമായി പാലക്കാട്
ഗവ. വിക്ടോറിയ കോളേജ് ഗോപിക എം എസ്
(കുച്ചുപ്പുടി, നാടോടി നൃത്തം ഒന്നാം സ്ഥാനം
ഭരതനാട്യം രണ്ടാം സ്ഥാനം
മാർഗ്ഗം കളി, കൂടിയാട്ടം ഗ്രൂപ് ഇനങ്ങളിലും ഒന്നാം സ്ഥാനം.)
………
കലാപ്രതിഭയായി പാലക്കാട്മണ്ണാർക്കാട് കല്ലടി എം.ഈ എ സി ലെ പ്രണവ് പി .വി യും
(കേരള നടനം, കുച്ചിപ്പുടി, നാടോടി നൃത്തം ആണുങ്ങൾ. ഒന്നാം സ്ഥാനം ) തിരഞ്ഞെടുക്കപ്പെട്ടു.
'വയനാർട്ട് ' സ്റ്റേജിതര മത്സരങ്ങൾക്ക് സമുചിത സമാപനം.
ആവേശം വാനോളമെത്തിയ സദസ്സിൽ വയനാർട്ട് സ്റ്റേജിതര മത്സരങ്ങൾക്ക് സമാപനമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങളിൽ നിന്നും സർഗ്ഗ പ്രതിഭയായി ഗവ: ആർട്സ് & സയൻസ് കോളേജ് കൊണ്ടോട്ടിയിലെ ഖയറുന്നീസ ഇ.കെ യും ചിത്ര പ്രതിഭയായി സെന്റ് ജോസഫ്സ് ദേവഗിരി കോളേജിലെ ശീതൾ ജെ. എസ്സും തിരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്കുള്ള സമ്മാന വിതരണവും സെന്റ് മേരീസ് കോളേജിലെ NSS യൂണിറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു.സ്വാഗതസംഘം ചെയർമാൻ സി.എസ് ശ്രീജിത് സ്വാഗതവും സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഷേബ.എം.ജോസഫ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സ്റ്റുഡന്റ് ഡീൻ വത്സരാജ്, ലത ശശി, ജോർജ് മത്തായി തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അജ്നാസ് അഹമ്മദ് സമാപന സമ്മേളനത്തിനു നന്ദി പറഞ്ഞു
….
| 1 | Government Victoria College, Palakkad -154 | |
| 2 | St. Josephs College, Devagiri, Kozhikode-133 | |
| 3 | Farook College, Kozhikode – 118 | |
| 4 | St. Thomas College, Thrissur-105 | |
| 5 | St Marys College, Sultan Bathery, Wayanad _ 53 |





Leave a Reply