May 9, 2026

ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: സംഭവം വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:: ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു.കേരള- കർണാടക അതിർത്തിയായ  തോല്പെട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രികയാണ് (38) മരിച്ചത്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ ഭർത്താവ് കണ്ണൂർ ഇരിട്ടി സ്വദേശി അശോകനെ നാട്ടുകാർ തടഞ്ഞു വച്ച് തിരുനെല്ലി പോലീസിൽ ഏല്പിച്ചു.
ഞായാഴ്ച രാത്രി 9.15- ഓടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന അശോകൻ കുത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചന്ദ്രികയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  അശോകനും ചന്ദ്രികയും ഏറെക്കാലമായി അകന്ന് താമസിക്കുകയാണ്. ഇടയ്ക്കിടെ അശോകൻ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു.  മാസങ്ങൾക്ക് മുമ്പ് കുടുംബവഴക്കിന്റെ പേരിൽ തിരുനെല്ലി പോലീസ് അശോകന് നേരെ   കേസെടുത്തിരുന്നു.  മക്കൾ: നീതു, നിത്യ. സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *