May 9, 2026

നൂറ്‌മേനി തിളക്കത്തില്‍ ഗിരിവികാസ്

0
IMG_20190506_184613
By ന്യൂസ് വയനാട് ബ്യൂറോ

  എസ്.എസ്.എല്‍.സി പരീക്ഷയില്‍ അപ്പപ്പാറ ഗിരിവികാസിന് നൂറ്‌മേനി തിളക്കം.   പരീക്ഷയെഴുതിയ 26 കുട്ടികളും വിജയിച്ചു. ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളുമാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഒരിക്കല്‍ പരീക്ഷ എഴുതി യോഗ്യത നേടാന്‍ കഴിയാതെപോയ കുട്ടികളെ ഗുരുകുലസമ്പ്രദായത്തില്‍ പരിശീലനം നല്‍കി അവരെ ഉന്നത വിദ്യാഭ്യാസത്തിനു പ്രാപ്തരാക്കുകയാണ് ഗിരിവികാസ്. 2015ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ ആദ്യമായി ഗിരിവികാസ്പദ്ധതി ആവിഷ്‌കരിച്ചത്. പട്ടികവര്‍ഗവികസനവകുപ്പിന്റെ സഹായത്തോടെ വയനാട് നെഹ്‌റുയുവകേന്ദ്രയാണ് പദ്ധതി നടപ്പിലാക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *