May 9, 2026

അന്തർദേശീയ ചെസ്സ് താരം സി.ജി. തീർത്ഥ എസ്.എസ്.എൽ.സി.ക്കും ഫുൾ എ പ്ലസ് നേടി നാടിന് അഭിമാനമായി.

0
IMG-20190507-WA0006
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: എസ്.എസ്.എൽ.സി.ക്കും ഫുൾ എ പ്ലസ് നേടി അന്തർദേശീയ ചെസ്സ് താരം  സി.ജി. തീർത്ഥ നാടിന് അഭിമാനമായി.ഇന്റർനാഷണൽ റേറ്റഡ് താരമായ തീർത്ഥ  സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലാണ് എസ്.എസ്. എൽ.സി. പരീക്ഷയെഴുതിയത്.  ബിസിനസ്കാരായ   ചീരാൽ ചേലക്കാമ്പളിയിൽ     ഗണേഷ് നിഷ ദമ്പതികളുടെ   മകളാണ്. ഇവരുടെ മകനും തീർത്ഥയുടെ സഹോദരനുമായ 
സി.ജി.  വിഷ്ണു  ഇതേ  സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയും അന്താരാഷ്ട്ര ചെസ്സ് താരവുമാണ്.   കഴിഞ്ഞ വർഷം   വയനാടിനെ  പ്രധിനിധീകരിച്ച്  എറണാകുളത്ത് നടന്ന സംസ്ഥാന  ചെസ്സ്ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു .ഈ വർഷവും പ്രസ്‌തുത ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാന, അന്തർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത്‌ ധാരാളം മെഡലുകളും ട്രോഫികളും മറ്റു സമ്മാനങ്ങളും നേടിയിട്ടുണ്ട്. തുടക്കക്കാരായ കുട്ടികൾക്ക് ചെസ്സ്  പരിശീലനം നൽകി ഇവർക്ക്  പഠിക്കാനുള്ള പണത്തിന്റെ  ഒരു ഭാഗം കണ്ടെത്തുന്നു.  കൂടാതെ നൂൽപ്പുഴ രാജീവ്‌ ഗാന്ധി സ്കൂളിലെ കുട്ടികൾക്ക് സൗജന്യ ചെസ്സ്  പരിശീലനം നൽകുന്നു. രണ്ട് ക്യാമ്പുകൾ പങ്കെടുത്ത എ ക്ലാസ്സ് കേഡറ്റ് കൂടിയാണ് സി.ജി.തീർത്ഥ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *