May 9, 2026

മാനന്തവാടിയിൽ അപകടത്തിൽപ്പെട്ടത് മൂന്ന് വാഹനങ്ങൾ: പരിക്കേറ്റവരുടെ എണ്ണം 26 ആയി.

0
IMG-20190508-WA0046
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ കെ.എസ്. ഇ.ബിക്ക് സമീപം ഉച്ചകഴിഞ്ഞ് അപകടത്തിൽപ്പെട്ടത് മൂന്ന് വാഹനങ്ങൾ . കെ എസ് ആർ ടി സി ബസും മിനിലോറിയും   ലോറിക്ക് പിന്നിൽ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  .
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ടൗൺ ടു ടൗൺ ബസും കൊട്ടിയൂരിൽ നിന്നും കൽപ്പറ്റയിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടി കോഴിക്കോട് റോഡിൽ കെ എസ് ഇ ബി കാര്യാലയത്തിന് സമീപമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ മൂന്ന്  വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. 
 ബസ് മാനന്തവാടി കെ എസ് ആർ ടി സി ബസ്റ്റാന്റിനടുത്ത് എത്തിയതിനാൽ ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂരിഭാഗം യാത്രക്കാരും. പെട്ടെന്നുള്ള ഇടിയുടെ ആഘാതത്തിൽ ഒരു യാത്രക്കാരി ബസിൽ നിന്നു പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു.
 ഭൂരിഭാഗം ആളുകൾക്കും  ബസിനകത്ത് കമ്പിയിലും സീറ്റിലും ഇടിച്ചാണ്  പരിക്ക് പറ്റിയത്.
അപകടത്തിൽ പരിക്ക് പറ്റിയ  26 പേർ  ജില്ലാശുപത്രിയിൽ ചികിൽസ തേടി.
കുന്ദംകുളം സ്വദേശി ലില്ലി ജോസ് (58),
വെൺമണി സ്വദേശികളായ
ബേബി (59) ഭാര്യ സെലിൻ (55),
പിലാക്കാവ് സ്വദേശിനി ലിസി ജെയിംസ് (45) ,
 കെ എസ് ആർ ടി സി ഡ്രൈവർ  വള്ളിയൂർക്കാവ് സ്വദേശി മുരളി (49)  എന്നിവരെ  സാരമായ പരിക്കുകളോടെ  ജില്ലാശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *