May 9, 2026

മാനന്തവാടി നഗരത്തിനടുത്ത് പുലി പശുവിനെ കൊന്നു.

0
IMG-20190508-WA0154
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:  നഗരത്തിനടുത്ത്   പുലി പശുവിനെ കൊന്നു. ഒണ്ടയങ്ങാടി എടമുണ്ടക്കുന്നിലെ കടിയങ്കൽ അഗസ്റ്റിന്റെ മൂന്ന് വയസ് പ്രായമുള്ള പശുവാണ് ചത്തത്. എച്ച്.എഫ് ഇനത്തിൽപ്പെട്ട പശു മൂന്നു മാസം ഗർഭിണിയായിരുന്നു. ബുധനാഴ്ച രാവിലെ  11- മണിയോടെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ  കെട്ടിയിട്ട പശുവിന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി. മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് കൗൺസിലർമാരായ എ.എം. സത്യൻ, ജേക്കബ് സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകി. മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കിലെ വെറ്ററിനറി സർജൻ ഡോ. എ.ഡി. അഞ്ജുവിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ പശുവിന്റെ ജഡം സംസ്കരിച്ചു. ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങിയത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *