May 8, 2024

സമൂഹത്തിനും സമുദായത്തിനും നൊമ്പരമായി റംസാൻ കാലത്ത് മതപണ്ഡിതന്റെ വേർപാട്

0
Img 20190509 Wa0048
മാനന്തവാടി: 
വാഹനാപകടത്തിൽ 
പരിക്കേറ്റ മതപണ്ഡിതൻ മരിച്ചു. 
.
മീനങ്ങാടി കരണി സ്വദേശിയും കെല്ലുർ നാലാം മൈൽ കാട്ടിച്ചിറക്കൽ താമസിക്കുന്ന അഴകൻ കണ്ടത്തിൽ സൈനുദ്ദീൻ ദാരിമി (40)യാണ് മരണപ്പെട്ടത്.സമൂഹത്തിനും സമുദായത്തിനും നൊമ്പരമായി റംസാൻ കാലത്ത് മതപണ്ഡിതന്റെ വേർപാട്.
      കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിക്ക്   കുറ്റ്യാടി  കക്കട്ടിനടുത്ത് വെച്ച് സൈനുദ്ദീൻ ദാരിമി സഞ്ചരിച്ച വാഗണറും ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദാരിമിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 4.45 ന് മരണപ്പെടുകയായിരുന്നു.
പാനൂരിലെ മസ്ജിദിൽ ജോലി ചെയ്തു വന്നിരുന്ന സൈനുദ്ദീൻ ദാരിമി റമസാന് മുൻപ് പിരിയുകയും പടിഞ്ഞാറത്തപേരിൽ മസ്ജിദിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
തിങ്കളാഴ്ച പാനൂർ പള്ളിയിൽ നിന്നും സ്വന്തം വസ്ത്രങ്ങളും മറ്റും എടുത്ത് തിരിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
കരണി സ്വദേശിയായ സൈനുദ്ദീൻ ദാരിമി മാസങ്ങൾക്ക് മുൻപാണ് പുതിയ വീട് വെച്ച് നാലാംമൈൽ കാട്ടിച്ചിറക്കലിൽ 
താമസം തുടങ്ങിയത്.
ഭാര്യ സഫൂറ.
കരണി പരേതനായ അഴകൻ കണ്ടത്തിൽ കുട്ടി മമ്മു ഹവ്വ ഉമ്മ എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ മാനു എന്ന മുഹമ്മദ് കുട്ടി, (സൗദ്യ അറേബ്യ) അബ്ദുൽ ഖാദർ(ബാംഗ്ലൂർ)സുഹറ,അശ്രറഫ്,
ഷംസുദ്ദീൻ, ഷറഫുദ്ദീൻ, 
അബു താഹിർ, ആയിഷ, ഉമൈബ
കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മയ്യത്ത് നിസ്ക്കാക്കാരത്തിന് ശേഷം നാലാംമൈൽ കിട്ടിച്ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *