May 9, 2026

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : കാർഡ് വിതരണം തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
    അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ ( ആര്‍.എസ്.ബി.വൈ ) പദ്ധതിയുടെ കാര്‍ഡ് വിതരണം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകളിലും  മുട്ടില്‍, അമ്പലവയല്‍, വൈത്തിരി, പനമരം  പഞ്ചായത്തുകളിലും തുടങ്ങി.    പദ്ധതിയില്‍ അംഗത്വം നേടുന്നതിനായി  മാര്‍ച്ച് 31 വരെ സാധുതയുണ്ടായിരുന്ന ആര്‍.എസ്.ബി.വൈ കാര്‍ഡ്/പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി പഞ്ചായത്തിലെയും നഗരസഭയിലെയും  കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ എത്തണം.  പദ്ധതിയില്‍ ചേരുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല.   ഓരോ അംഗത്തിനും പ്രത്യേകം പേപ്പര്‍ കാര്‍ഡ് ലഭിക്കുന്നതാണ്.  50 രൂപയാണ് ഒരു കുടുംബത്തിന് രജിസ്‌ട്രേഷന്‍ ഫീസ്, ഫോണ്‍ 9633980996, 9995541995, 8606357473
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *