May 5, 2024

വെഞ്ചുറ വൈബ് 2 ദൃശ്യവിസ്മയം 13 മുതൽ മാനന്തവാടിയിൽ

0
Img 20190510 Wa0053
മാനന്തവാടി വെഞ്ചൂറ സ്കൂൾ  ഓഫ് മ്യൂസിക്കിന്റെ വെഞ്ചുറ വൈബ് 2 ദൃശ്യവിസ്മയം 13 മുതൽ 15 വരെ നടക്കും. മാനന്തവാടി വീണാ തീയ്യറ്ററിൽ വെച്ചാണ് ദൃശ്യവിസ്മയം അരങ്ങേറുകയെന്ന് ഡയറക്ട്ടർ കെ.എ.  ആന്റണി  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര പിന്നണി രംഗത്തെ പ്രമുഖരോടൊപ്പം വയനാടിന്റെ അഭിമാനതാരങ്ങളായ ജോസി രാഗതരംഗ്, നാട്യരത്ന മനോജ് മാസ്റ്റർ, ജോബ്സ് & സാബ്സ് ഡാൻസ് സ്കൂൾ  മോജോ മഹേഷ് എന്നിവർ ചേർന്നാണ് ദൃശ്യവിസ്മയം ഒരുക്കുന്നത്. ജില്ലയിൽ ആദ്യമായി ഗ്രാൻഡ് വയലിൻ- സെല്ലോ, ഹവായ് ഗിറ്റാർ മുതലായ ഉപകരണങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം യൂടൂബിൽ വയലറായ അജി കൊളോണിയയുടെ നമ്മ കനാത്ത് എന്ന ഗാനവും ആലപിക്കപ്പെടുമെന്നും ആന്റണി കെ.എ.പറഞ്ഞു.
പ്രത്യേക എൻട്രി പാസുകൾ മുഖേനയാണ് തിയറ്ററിലേക്കുള്ള പ്രവേശനം. എൻട്രി പാസുകൾ കരസ്ഥമാക്കാൻ 94461625 98 എന്ന നമ്പറിൽ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *