May 9, 2026

സുരക്ഷാ പെൻഷൻ നിഷേധിക്കുന്നു: സീനിയർ സിറ്റിസൺ ഫോറം കലക്ട്രേറ്റ് ധർണ്ണ 16-ന്

0
IMG-20190513-WA0003
By ന്യൂസ് വയനാട് ബ്യൂറോ
.

കൽപ്പറ്റ: വെള്ള റേഷൻ കാർഡുള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-ന് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. 
     വെള്ള റേഷൻ കാർഡുള്ളവരുടെ സാമൂഹ്യ സുരക്ഷാ പെൻഷന്റെ അർഹത പരിശോധിച്ചതിന് ശേഷവും  പെൻഷൻ അനുവദിക്കുകയാണെങ്കിൽ പരിശോധന ഉദ്യോഗസ്ഥരുടെ  സ്വന്തം ഉത്തരവാദിത്വമായിരിക്കുമെന്ന നിർദ്ദേശത്തോട് കൂടി  നടത്തുന്ന പരിശോധന കാരണം      പെൻഷൻ കിട്ടാത്ത അവസ്ഥയാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന ഉത്തരവ്   ദ്ദാക്കണമെന്ന്   ആവശ്യപ്പെട്ടാണ്   16-ന്  രാവിലെ 10 മണിക്ക് വയനാട് ജില്ലയിലെ വയോജനങ്ങൾ മാർച്ചും ധർണ്ണയും നടത്തുന്നത്.   നീതി ലഭ്യമാകും വരെ  സമരം തുടരുമെന്ന്  ഭാരവാഹികൾ പറഞ്ഞു. മാർച്ച് എസ്.കെ. എം.ജെ. സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. വാസുദേവൻ നായർ ,  ജില്ലാ സെക്രട്ടറി ടി.വി. രാജൻ  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *