April 29, 2024

പി.എസ്.സി പരിശീലനം: അപേക്ഷ ക്ഷണിച്ചു

0

    ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി  പരിശീലനത്തിനു  അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ  യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. 6 മാസ കാലാത്തേക്കാണ് പരിശീലനം. ജൂലൈ 1 ന് പുതിയ ബാച്ചിന്റെ ക്ലാസുകള്‍ തുടങ്ങും.  പരിശീലനം സൗജന്യമായിരിക്കും . റഗുലര്‍,ഹോളി ഡേ ബാച്ചുകളായാണ്് പരിശീലനം.18 വയസ് തികഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍, ജൈന്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ,പാസ്സപോര്‍ട്ട് സൈസ് ഫോട്ടോ മുന്‍ഗണനാ വിഭാഗമാണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിധവ/വിവാഹമോചിതര്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ പ്രിന്‍സിപ്പാള്‍ , കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ് , കല്‍പ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ  ജൂണ്‍ 15 ന് വൈകീട്ട് 5 നകം ലഭിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍.04936 202228
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *