May 10, 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്നതിനെതിരെ സീനിയർ സിറ്റിസൺസ് ഫോറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

0
IMG-20190516-WA0041
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്നതിനെതിരെ സീനിയർ സിറ്റിസൺസ് ഫോറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സബ്സിഡിക്ക് അർഹതയില്ലാത്ത വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ഉള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം. 
അർഹതപ്പെട്ടവരുടെ പെൻഷൻ ഇത്തരത്തിൽ ഇല്ലാതാക്കുന്ന സർക്കാർ  ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലയിൽ മാത്രം 20 ശതമാനത്തോളം പേരുടെയെങ്കിലും പെൻഷൻ നിഷേധിക്കപ്പെടുന്നുണ്ടെന്ന് സമരക്കാർ ആരോപിച്ചു.
സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി വാസുദേവൻ നായർ എയർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മാത്യു മാസ്റ്റർ അധ്യക്ഷനായിരുന്നു. കെ ശശിധരൻ. പി വി രാജൻ, പി പത്രോസ്, എം. എ മജീദ്  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *