April 26, 2024

ശ്രീധന്യ സുരേഷുമായി സംവദിക്കാൻ അവസരമൊരുക്കി കൽപ്പറ്റ ഐ സി എസ് സിവിൽ സർവ്വീസ് അക്കാദമി

0
Img 20190516 Wa0038
ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷുമായി  സംവദിക്കാൻ അവസരമൊരുക്കി കൽപ്പറ്റ ഐ സി എസ് സിവിൽ സർവ്വീസ് അക്കാദമി. ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവ്വീസിന്റെ പടവുകൾ ചവിട്ടിക്കയറിയ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ച് ഉന്നത ലക്ഷ്യം കൈവരിക്കുവാൻ പ്രചോദനം നൽകുകയാണ് സംവാദത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 18 ശനിയാഴ്ച്ച 10 മുതൽ 1 മണി വരെയാണ് സംവാദം. പേരുകൾ 17-ാം തിയതി 5 മണിക്ക് മുൻപായി നേരിട്ടോ ഫോൺ വഴിയോ നൽകാം. വാർത്താ സമ്മേളനത്തിൽ ഐ സി എസ് ഡയറക്ടർ ബിജു തങ്കപ്പൻ, ഡോ.ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *