May 10, 2026

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകാന്‍ പി.സി. മുസ്തഫ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രശസ്ത സംരംഭകനും പൊതു പ്രാസംഗികനുമായ പി.സി മുസ്തഫ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകി സംസാരിക്കാനായെത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ് ന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കേരളത്തിലെ തന്നെ മികച്ച വിജയം കൈവരിച്ച സംരംഭകരിലൊരാളായ പി.സി. മുസ്തഫ എത്തുന്നത്. സ്കൂള്‍ ക്ലാസ്സുകളില്‍ തോറ്റുപോയെങ്കിലും പിന്നീട്, ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കുകയും സ്വന്തമായി ഇഢലി ബിസിനസ് ആരംഭിച്ച് ഇന്ന് ഐ.ഡി ഫ്രഷ് ഫുഡ് എന്ന ബിസിനസ്സ് സാമ്രജ്യം ആരംഭിച്ച പി.സി മുസ്തഫ കേരളത്തിന് തന്നെ മാതൃകയാവുകയാണ്. ഇദ്ദേഹത്തിന്‍റെ സംരംഭം അടിസ്ഥാനപ്പെടുത്തി സംരംഭങ്ങള്‍ വിപുലീകരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വയനാട് ചെന്നലോട് സ്വദേശിയായ ഇദ്ദേഹം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. ഇന്ത്യക്കകത്തും പുറത്തും സ്കൂളുകളിലും കോളേജുകളിലും ഇദ്ദേഹം സംസാരിക്കാനായെത്താറുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജ് മെയിന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ്, കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *