July 17, 2026

നാടിന് തേങ്ങലായി അജ്മലിന്റെ വിയോഗം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.

0
നാടിന് തേങ്ങലായി അജ്മലിന്റെ വിയോഗം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
കൽപ്പറ്റ: 
പനമരം പുഴയിൽ കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. നീർവാരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി പനമരം പുത്തൻതോട്ടത്തിൽ ആസിഫലിയുടെ മകൻ അജ്മൽ (17) ആണ് മരിച്ചത്. 
ഞായറാഴ്ച രാവിലെ ആറ് മണിയോടെ പനമരം പുഴയിൽ കീഞ്ഞു 
കടവിനടുത്താണ് അപകടം.
നോമ്പിനോടനുബന്ധിച്ച് പള്ളിയിൽ അന്തിയുറങ്ങിയ അജ്മൽ രാവിലെ കൂട്ടുകാരോടൊന്നിച്ചാണ് പുഴയിൽ കുളിക്കാൻ പോയത്. നീന്തുന്നതിനിടയിൽ കാണാതാവുകയായിരുന്നു. 
ആസിയയാണ് അജ്മലിന്റെ ഉമ്മ. സഹോദരങ്ങൾ: ആബിദ്, ആസിബ .
അജ്മലിന്റെ വേർപാട്   നാടിന്റെ വേദനയായി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃത ദേഹം വൻ  ജനാവലിയുടെ സാന്നിധ്യത്തിൽ പനമരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.  
..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *