June 20, 2026

ഇരട്ടകളുടെ സംഗമം ജൂൺ 16-ന്: രജിസ്ട്രേഷൻ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരട്ടകളുടെ സംഗമം ജൂൺ 16-ന് രജിസ്ട്രേഷൻ ആരംഭിച്ചു.

കൽപ്പറ്റ : മലബാറിൽ ആദ്യമായി കൽപ്പറ്റ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇരട്ടകളുടെ സംഗമം    ജൂൺ 16-ന് നടക്കും.  മലബാറിലെ വിവിധ ജില്ലകളിലെ  ഏത് പ്രായത്തിലുമുള്ള ഇരട്ടകൾക്ക് സംഗമത്തിൽ പങ്കെടുക്കാം. ഇരട്ടകളായ ദമ്പതികൾ, ഭിന്നശേഷിക്കാർ,  ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവർ,  ഇരട്ടകളായ വൈദികർ,  സന്യസ്തർ എന്നിവരെ സമ്മേളനം പ്രത്യേകമായി ആദരിക്കും.  പ്രായ വ്യത്യാസമോ, ജാ:തി മത പരിഗണനകളോ ഇല്ലാതെ ഇരട്ടകൾ എന്ന ഒറ്റ മാനദണ്ഡത്തിലാണ്  സംഗമം സംഘടിപ്പിച്ചുട്ടുള്ളത്  . ഒറ്റ പ്രസവത്തിൽ മൂന്നോ നാലോ കുട്ടികൾ ഉള്ളവർക്കും പങ്കെടുക്കാം. 16- ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ആദരിക്കൽ സമ്മേളനം നടക്കും.പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ. തോമസ് ജോസഫ് തേരകം ചെയർമാനായി സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.  
  പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9446030066, 949765 2373 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം. ssc edappetty@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *