May 15, 2024

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 22-ന് തുടങ്ങും

0
അധ്യാപക നിയമനം
 
തരുവണ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കണക്ക്, ബോട്ടണി (ജൂനിയർ), ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ്,  അറബിക് (ജൂനിയർ) അധ്യാപക നിയമനത്തിന് 30- ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 
പേര്യ: ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിന് 22- നും പ്രൈമറി വിഭാഗം (എൽ.പി,യു.പി) അധ്യാപക നിയമനത്തിന് 24- നും രാവിലെ പത്തിന് ഹൈസ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 
വാളാട്: എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് (സീനിയർ), മലയാളം (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25- ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. 
ആറാട്ടുതറ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സുവോളജി, കൊമേഴ്സ് അധ്യാപക നിയമനത്തിന് 22- ന് 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *