July 17, 2026

ഖുർആൻ മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കുന്ന വേദഗ്രന്ഥം: ഐ എസ് എം സെമിനാർ

0
ഖുർആൻ മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കുന്ന വേദഗ്രന്ഥം: ഐ എസ് എം സെമിനാർ
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: മനുഷ്യ പ്രകൃതിയില്‍ ദൈവം നിക്ഷേപിച്ച മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കുകയാണ് വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ അവതരണ ലക്ഷ്യമെന്ന് ഐ എസ് എം സംസ്ഥാന കമ്മറ്റി കൽപറ്റ ടൌൺഹാളിൽ സംഘടിപ്പിച്ച ഖുർആൻ സെമിനാർ അഭിപ്രായപ്പെട്ടു.
ഭക്തി, പുണ്യം, ധര്‍മം തുടങ്ങിയ ആത്മീയലക്ഷ്യങ്ങളെ മാനവിക മൂല്യങ്ങളുമായി കോര്‍ത്തിണക്കുന്ന അതിശയകരമായ രീതി ഖുര്‍ആനിന്റെ പ്രത്യേകതയാണ്. സ്‌നേഹം, സഹാനുഭൂതി, അനുകമ്പ, ഔദാര്യശീലം, സത്യസന്ധത, കരാര്‍പാലനം, സഹനശീലം, സ്ഥൈര്യം എന്നു തുടങ്ങി മുഴുവന്‍ മാനവികഗുണങ്ങളും ഭക്തിയുടെയും പുണ്യത്തിന്റെയും അടിയാധാരമായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്.
വിശ്വാസകാര്യങ്ങലിലൂടെയും അനുഷ്ഠാനകര്‍മങ്ങളിലൂടെയും മാനവികമൂല്യങ്ങളുടെ പൂര്‍ണത നേടിയെടുക്കുമ്പോഴാണ് ഒരാൾ യഥാർഥ മനുഷ്യനും വിശ്വസിയുമാകുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സെമിനാർ .ഐ സി ബാലകൃഷ്ണൻ .എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനവികഗുണങ്ങളുടെപൂര്‍ണതയാണ് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നതെന്നും  ഖുർആൻ മുന്നോട്ട് വെക്കുന്ന സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ മാതൃകാപരവും ശ്രദ്ധേയവുമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. വയനാടിന്റെ അഭിമാനമായി മാറിയ സിവിൽ സർവീസ് പരീക്ഷാ വിജയി ശ്രീധന്യ സുരേഷിനുള്ള ഉപഹാരം ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ജംഷീർ ഫാറൂഖി നൽകി. ഖുർആൻ പരിഭാഷാ ഗ്രന്ഥം പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള " ഖുർആൻ വായിക്കാം അടുത്തറിയാം " എന്ന പദ്ധതിയുടെ ഉദ്ഘാടനം ദേശീയവനിതാ ലീഗ് സെക്രട്ടറി ജയന്തിരാജന് ഖുർആൻ കോപ്പി നൽകി സെയ്ത് മുഹമ്മദ് നിർവ്വഹിച്ചു. കവി ജിത്തു തമ്പുരാൻ, കൽപ്പറ്റ നഗരസഭ കൗൺസിലർ എ.പി.ഹമീദ്, അഡ്വ: പി. ചാത്തുക്കുട്ടി, പി.കെ ഹാഷിർ, ഡോ: അഫ്സൽ, അബ്ദുറഹിമാൻ സുല്ലമി, പോക്കർ ഫാറൂഖി, മമ്മൂട്ടി മുസ്ല്യാർ, ഷാഹിദ് മുസ്ലിം ഫാറൂഖി, ഷബീർ അഹമ്മദ്  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *