പോളിടെക്‌നിക് പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന പോളിടെക്‌നിക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.ജൂൺ 11 വരെ തുടരും.
ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ – പത്താംതരം/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് എൻജിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം1) കണക്ക്, ഇംഗ്ലീഷ് പഠിച്ചവർക്ക് നോൺ എൻജിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267
വയനാട് ജില്ലയിലെ അക്ഷയകേന്ദ്രങ്ങളുടെ വിവരങ്ങൾക്കായി താഴെ തന്നിരിക്കുന്ന ലിങ്കിൽ സന്ദർശിക്കുക.





Leave a Reply