May 11, 2026

പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്;മൂന്ന് പേര്‍കൂടി അറസ്റ്റില്‍

0
പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്;മൂന്ന് പേര്‍കൂടി അറസ്റ്റില്‍
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:തോല്‍പ്പെട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി സ്വദേശികളായ മിഥുന്‍ നിവാസ് മിഥുന്‍ (28), എട്ടേക്കര്‍ രാജന്‍ (32), ഷിബുനിവാസ് ഷിബു (27) എന്നിവരെയാണ് തിരുനെല്ലി എസ്‌ഐ രതീഷ് തെരുവത്ത് പീടികയിലും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം 06ന് തോല്‍പ്പെട്ടിയിലെ ചന്ദ്രികയെന്ന വീട്ടമ്മയെ ഭര്‍ത്താവ് അശോകന്‍കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പ്രസ്തുത കേസില്‍ രണ്ട് പേര്‍ ആദ്യമേ അറസ്റ്റിലാകുകയും, 5 പേര്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു.2019 മെയ് 6നാണ് തോല്‍പെട്ടിയിലെ കൊറ്റങ്കോട്ട് വീട്ടില്‍ ചന്ദ്രിക 48 നെ ഭര്‍ത്താവ് കുത്തി കൊലപെടുത്തിയത് .രാത്രി 9 മണിയോടെയായിരുന്നു സംഭവം . തുടര്‍ന്ന് അശോകനെ സമീപവാസികള്‍ പിടികൂടി വീടിന് അകത്ത് പുട്ടിയിട്ട് തിരുനെല്ലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പോലീസ് എത്താന്‍ വൈകിയതുമായ് ബന്ധപ്പെട്ട് വാക്ക് തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന എഎസ്‌ഐ അബ്ദുള്ള, സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ നാട്ടുകാരില്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായും, കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതായുമാണ് പരാതി. പ്രസ്തുത കേസില്‍ കണ്ടാലറിയുന്ന പതിനഞ്ചുപേരാണ് പ്രതികളായുള്ളത്. ഇതില്‍ രണ്ട് പേരെ മുന്‍പ് അറസ്റ്റ് ചെയ്യുകയും അഞ്ച് പേര്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയും ചെയ്തിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതികളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *