August 12, 2026

ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: വയനാട് ജില്ലാ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ് വയനാട് ആർ.ടി.ഒ. എം.പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. കൈനാട്ടി എം.ജെ. കൃഷ്ണമോഹൻ ഷൂട്ടിങ്ങ് റേഞ്ചിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 22 പേർ പങ്കെടുത്തു.
  അസോസിയേഷൻ സെക്രട്ടറി എം.കെ. ജിനചന്ദ്രൻ സംസാരിച്ചു. പുരുഷ വിഭാഗം ഓപ്പൺ സൈറ്റ് എയർ റൈഫിളിൽ ജിഗീഷ് കുര്യൻ ഒന്നാം സ്ഥാനവും വി.പി. യൂനസ് രണ്ടാം സ്ഥാനവും എം.ഡി. അരുൺ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം എയർ പിസ്റ്റളിൽ ജിബിൻ സ്കറിയ, പോൾസൺ വർഗീസ്, എം.കെ. ജിനചന്ദ്രൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓപ്പൺ സൈറ്റ് എയർ റൈഫിൾ ജൂനിയർ വിഭാഗത്തിൽ നിക്സൺ എൻ. ഡ്യാസ് വിജയിയായി. ഇതേ ഇനത്തിലെ യുവജനവിഭാഗത്തിൽ അദ്വൈത് ശിവദാസ് ഒന്നാം സ്ഥാനവും ആഷ്ഫോർഡ് പോൾസൺ രണ്ടാം സ്ഥാനവും നേടി. വനിതാ യുവജന വിഭാഗത്തിൽ എലേന ദീപ്തി അനിൽ ജേതാവായി. ഹൃദ്യ ആൻ മാത്യുവിനാണ് രണ്ടാം സ്ഥാനം. പീപ് സൈറ്റ് എയർ റൈഫിളിൽ നാദൻ ജെയിംസും വെറ്ററൻ ഓപ്പൺ സൈറ്റ് എയർ റൈഫിളിൽ സണ്ണി മാത്യുവും വിജയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *