വോളിബോള്‍ റഫറീസ് ക്ലിനിക്കും ടെസ്റ്റും ഒമ്പത് മുതൽ
ജില്ലയില്‍ വോളിബോള്‍ റഫറിമാരെ കണ്ടെത്താനുള്ള റഫറീസ് ക്ലിനിക്കും ടെസ്റ്റും ആഗസ്റ്റ് 9, 10 തീയതികളില്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 5നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9847877857.
കൂടിക്കാഴ്ച
കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 7ന് രാവിലെ 10.30ന് നടക്കും. എട്ടാംതരം പാസായവര്‍ക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 286900.





Leave a Reply