June 20, 2026

സി.പി.ഐ മാനന്തവാടി മേഖലാ ലീഡേഴ്സ് ക്യാമ്പ് നാളെ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ മാനന്തവാടി മേഖലാ ലീഡേഴസ് ക്യാമ്പ് നാളെ (3/8/12) രാവിലെ 11 മണിക്ക് വ്യാപരഭവനിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് ഞായറാഴ്ച  വൈകുന്നേരം സമാപിക്കും. മാധ്യമരാഷ്ട്രീയം,, പരിസ്ഥിതി രാഷ്ട്രിയം, ക്ഷേമ പ്രവർത്തനം, പാർട്ടി സംഘടന, പാർട്ടി പരിപാടി തുടങ്ങിയ വിഷയങ്ങളിൽ ജിപ്സൺപോൾ, ഇ.കെ.അജിത്ത്, ഒ.കെ.ജയകൃഷ്ണൻ, സിപിഐ സംസ്ഥാനകൺട്രേൾ കമ്മീഷൻ അംഗം സി.പി.മുരളി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ.പ്രദീപൻ, എന്നിവർ ക്ലാസ്സ് എടുക്കും. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി.സുനിർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാൾ പ്രസംഗിക്കും, ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം സെക്രട്ടറിമാർ, മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സ്വാഗത സംഘം ചെയർമാൻ എൽ.സോമൻനായർ, കൺവീനർ വി.കെ.ശശിധരൻ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *