ചാന്ദ്ര വിജയ സുവർണ്ണ ജൂബിലി ആഘോഷം നാളെ പനമരത്ത് .
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ സയൻസ് ക്ലബ് അസോസിയേഷനും ആസ്ടോ വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന ചാന്ദ്ര വിജയ സുവർണ്ണ ജൂബിലി ആഘോഷം
ആഗസ്റ്റ് മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് പനമരം ഗവ: റ്റി.റ്റി ഐ യിൽ വച്ച് നടക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും.
ആസ്ട്രോ പ്രസിഡന്റ് കെ പി ഏലിയാസ് അധ്യക്ഷനായിരിക്കും.
ജില്ലാ പഞ്ചായത്ത് അംഗം പി കെ അസ്മത്ത്, സയൻസ് ക്ലബ് സെക്രട്ടറി സുനിൽകുമാർ, പരിഷത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ എന്നിവർ ആശംസകൾ അർപ്പിക്കും.
ജില്ലയിലെ ' ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ സ്കൂൾ തല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ വിജയികളായ രണ്ട് കുട്ടികൾ അടങ്ങുന്ന ടീമിനെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .
ചാന്ദ്ര പര്യവേഷണം: ചരിത്രവും ശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായിരിക്കുന്നതാണ്.





Leave a Reply