ഡ്യൂ ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ: മാലി ദ്വീപിൽ വച്ചു നടന്ന അന്താരാഷ്ട്ര ഡ്യൂ ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച വയനാട് ജില്ലയിൽ നിന്നുള്ള താരങ്ങളെ ഡ്യൂ ബോൾ അസോസ്സിയേഷൻ വാർഷിക ജനറൽ ബോഡി യോഗം മൊമെന്റോ നൽകി ആദരിച്ചു. സാരംഗ്, രമ്യ.ഡി.കെ, ആനന്ദ്.ഒ.ആർ, ആകാശ് എ.എസ്, അജയ് ജോസഫ് എന്നിവരെയാണ് ആദരിച്ചത് .
ജനറൽ ബോഡി യോഗം സംസ്ഥാന ജന:സെക്രട്ടറി ഹംസകോട്ട നാട് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.കെ. രാജീവ്, ഷാജി പോൾ, സാരംഗ്, എന്നിവർ സംസാരിച്ചു. ജില്ലാ രക്ഷാധികാരി പി.വി.ആന്റെണി ഉപഹാര സമർപ്പണം നടത്തി. കെ.മുഹമ്മദലി സ്വാഗതവും, ലുബ്ന ബഷീർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
പി.ഇ.ഷംസുദ്ദീൻ പ്രസിഡണ്ട്, പി.കെ.രാജീവ് സീനിയർ വൈസ് പ്രസിഡണ്ട്, ഷമീം പാറക്കണ്ടി, ജോസഫ് ചാക്കോ, ലൂക്കോഫ്രാൻസിസ്, സുനി ജ ദിൻരാജ് (വൈസ് പ്രസിഡണ്ടുമാർ)
ലുബ്ന ബഷീർ ജന:സെക്രട്ടറി, സാരംഗ് കെ. കോർഡിനേറ്റർ, ജംഷാദ്, ആനന്ദ് ഒ.ആർ, മുജീബ് റഹ്മാൻ, ശ്രുതി (ജോ. സെക്രട്ടറിമാർ)
അബിൻ കുമാർ ട്രഷറർ എന്നിവരെയും, ഏഴ് അംഗ എക്സി. മെംബർമാരേയും യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.





Leave a Reply