തവിഞ്ഞാൽ സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ സെക്രട്ടറിയെ തിരിച്ചെടുത്തത് വിവാദമായി.
മാനന്തവാടി:
തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നെങ്കിലും. ഭരണ തുടക്കത്തിൽ തന്നെ കല്ലുകടി.ഭരണ സമിതി അധികാരമേറ്റ് രണ്ട് ദിവസത്തിനകം ആരോപണ വിധേയയായ സെക്രട്ടറി വീണ്ടും ചാർജ്ജ് എടുത്തതാണ് ഭരണസമിതിയിൽ കല്ലുകടിക്ക് ഇടയായത്.കൂടിയാലോചനയില്ലാതെ സെക്രട്ടറിയെ തിരിച്ചെടുത്തതിനെതിരെ രണ്ട് ഡയറക്ടർമാർ സി.പി.എം ഏരിയാ കമ്മറ്റിക്ക് പരാതി നൽകിയതായും സൂചന
ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതായിരുന്നു തലപ്പുഴയിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക്.ജീവനക്കാരന്റെ മരണവും ആത്മഹത്യാ കുറിപ്പും അതിന്റെ പേരിൽ ബാങ്ക് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന പി.വാസു, സെക്രട്ടറി നസീമ ജീവനക്കാരൻ സുനീഷ് എന്നിവരെ പ്രതിചേർത്ത് തലപ്പുഴ പോലീസ് കേസ് എടുത്തതുമെല്ലാം ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും യഥാസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ അഡ്മിമിനിസ്ട്രേറ്റീവ് ഭരണത്തിൽ കീഴിലായ ബാങ്ക് തിരഞ്ഞെടുപ്പ് ജൂലൈ 28ന് നടന്നു. തിരഞ്ഞെടുപ്പിൽ സി.പി.എം.നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും ചെയ്തു. അധികാരത്തിലേറി രണ്ട് ദിവസം കൊണ്ട് തന്നെ ആരോപണ വിധേയയായ സെക്രട്ടറിയെ തിരിച്ചെടുക്കുകയും ചെയ്തു.സെക്രട്ടറിയെ തിരിച്ചെടുത്തതാണ് ചുമതയേറ്റയുടൻ ഭരണ സമിതിയിൽ കല്ല് കടിക്കും ഇടയായത്.കൂടിയാലോചനകളില്ലാതെയാണ് സെക്രട്ടറിയെ തിരിച്ചെടുത്തതെന്ന് ചില ഡയറക്ടർമാർ ആരോപിക്കുന്നു. ഡയറക്ടർമാരിൽ രണ്ട് പേർ ഇതിനകം സെക്രട്ടറിയെ തിരിച്ചെടുത്ത നടപടി സംബദ്ധിച്ച് സി.പി.എം.ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയതായും അറിയുന്നു. എന്തായാലും തലപ്പുഴയിൽ സി.പി.എം നും ബാങ്ക് ഭരണസമിതിക്കും തലവേദന സൃഷ്ടിക്കുന്നതാണ് പുതിയ നടപടി.





Leave a Reply