നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി കാഞിരത്തി നാൽ ഭൂമിയിൽ സ്ഥലപരിശോധനയും തെളിവെടുപ്പും നടത്തി.
മാനന്തവാടി:
വയനാട് കോറോത്തെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയം സംബന്ധിച്ച പരാതി പരിശോധിക്കാൻ എത്തിയ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി സ്ഥലപരിശോധനയും തെളിവെടുപ്പും നടത്തി.
സത്യത്തിനുംനീതിക്കുമൊപ്പമായിരിക്കും പെറ്റീഷൻ സ് കമ്മിറ്റിയെന്ന് ചെയർമാൻ കെ.ബി ഗണേഷ് കുമാർ.
സത്യം ജയിക്കുമെന്ന് പരാതിക്കാരൻ കാഞ്ഞിരത്തിനാൽ ജയിംസും പറഞ്ഞു.
… എം.എൽ കെ ബി ഗണേഷ് കുമാർ ചെയർമാനായ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ഇന്ന് നടത്തിയ സ്ഥലപരിശോധനയും തെളിവെടുപ്പും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തിലെ പ്രതീക്ഷകളിൽ നിര്‍ണായകമാകും. അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ ലഭിക്കുന്നതിനു പെറ്റീഷന്‍സ് കമ്മിറ്റിയുടെ ഇടപെടല്‍ ഉതകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. പെറ്റീഷൻ കമ്മറ്റി ചെയർമാൻ കെ.ബി 'ഗണേഷ് കുമാറിനു പുറമേ കമ്മറ്റി അംഗങ്ങളായ എം എൽ എ മാരായ 'സി.കെ.ശശീന്ദ്രൻ, പി.ഉബൈദ് '.കെ.രാമചന്ദ്രൻ ,സി.സചീന്ദ്രൻ എന്നിവരും സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് വനം, റവന്യൂ ,സർവ്വേ വകുപ്പുകളിലെ മുതിർന്ന ഉദ്ദ്യോഗസ്ഥരും പരാതിക്കാരനായ കാത്തിരത്തിനാൽ ജോർജ്ജിന്റെ മരുമകൻ ജെയിംസും സ്ഥലത്തുണ്ടായിരുന്നു. കാഞ്ഞിരത്തി നാൽ ജെയിംസ് 4 വർഷമായി നീതിക്കായി വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സത്യഗ്രഹത്തിനിടയിലാണ് നിയമസഭ പെറ്റീഷൻ കമ്മറ്റിയുടെ പരിശോധനയും തെളിവെടുപ്പും നടന്നത്. രാവിലെ 10.30 നു സ്ഥലപരിശോധന നടത്തി.
തുടർന്ന് ഉച്ചയ്ക്കു 12നാണ് കോറോം കൂട്ടുപാറ സാംസ്കാരിക നിലയത്തിൽ തെളിവെടുപ്പു ചർച്ചകൾ നടന്നത്. . ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി. പ്രദീപ്കുമാറിന്റെ ഹരജിയിലാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ സ്ഥലപരിശോധനയും തെളിവെടുപ്പും നടന്നത് കമ്മിറ്റി നിര്‍ദേശിച്ചതനുസരിച്ചു സര്‍വേ ഉദ്യോസ്ഥര്‍ നേരത്ത് സ്ഥലപരിശോധന നടത്തിയിരുന്നു. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്ത്. ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളില്‍ പരാമര്‍ശിക്കുന്നതു കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയല്ലെന്നു വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം അഡ്വ.പ്രദീപ്കുമാര്‍ സമ്പാദിച്ചിരുന്നു. ഈ രേഖകള്‍ സഹിതമാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്. സത്യം ജയിക്കുമെന്ന് കാത്തിരത്തിനാൽ ജെയിംസ് പറഞ്ഞു.
…കോഴിക്കോട് വിജിലന്‍സ് എസ്പിയും പിന്നീട് മാനന്തവാടി സബ്കളക്ടറായിരുന്ന ശിവറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയും സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേണ റിപ്പോര്‍ട്ടുകളുടെ പകർപ്പും കമ്മിറ്റിക്കു സമര്‍പ്പിച്ചിരുന്നു കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്ന സ്ഥലം വനം വകുപ്പ് വിജഞാപനം ചെയ്ത ഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളും. എന്തായാലും 43 വർഷത്തെ അനീതിക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് കാഞ്ഞിരത്തിനാൽ കുടുംബം.





Leave a Reply