April 26, 2026

സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി:കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുളള സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് നാളെ (ശനി) സുൽത്താൻ ബത്തേരി ഡോ: അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രിയിൽ നടക്കും.കാലത്ത് ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് ക്യാമ്പ്.അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രി എം.ഡി. ഡോ: ജയശ്രി അപ്പുക്കുട്ടനുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുക.ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ഫെർട്ടിലിറ്റി ആശുപത്രിയായി ഉയർന്ന ക്രാഫ്റ്റിലെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.കുട്ടികളില്ലാത്ത ദമ്പതിമാരും ഐ.വി.എഫ് ചികിത്സ ഫലപ്രദമാകാത്ത ദമ്പതിമാർക്കും തുടർച്ചയായി ഗർഭം അലസിപ്പോയവർക്കും മറ്റ് ചികിത്സ നടത്തി ഫലം ലഭിക്കാത്തവർക്കും മുമ്പ് ചികിത്സിച്ച റിപ്പോർട്ടുമായി പങ്കെടുക്കാം.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ 9526184999,9207620519 എന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *