October 20, 2026

വനം കായിക മേള :നോർത്ത് വയനാട് ഡിവിഷൻ ജേതാക്കൾ

0
IMG-20190804-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള വനം വന്യജീവി വകുപ്പ് ഇരുപത്തി ഒമ്പതാമത് ഉത്തരമേഖല  കായിക മേളയിൽ നോർത്ത് വയനാട് ഡിവിഷൻ ഓവർ ഓൾ ചാമ്പ്യൻമാരായി.സൗത്ത് വയനാട് ഡിവിഷൻ റണ്ണേഴ്സ് അപ്പ് ആയി.മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച കായിക മേള ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്ണോയ് അധ്യക്ഷത വഹിച്ചു.കണ്ണൂർ ഡി എഫ് ഒ എം വി ജി കണ്ണൻ, വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ ആസിഫ്, ആറളം വൈൽഡ് ലൈഫ് വാർഡൻ എ ഷജ്ന, സ്പോർട്ട് സ് ഓഫീസർ ജി പ്രദീപ്, ബേഗുർ റെയിഞ്ച് ഓഫിസർ അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു. കണ്ണുർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 300 ഓളം കായിക താരങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റിൽ മുഖ്യാതിഥി സല്യട്ട് സ്വീകരിച്ചു.സംസ്ഥാന കായിക മേള ഓഗസ്റ്റ് 29 മുതൽ 31 വരെ പാലക്കാട് വെച്ച് നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *