March 28, 2024

സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മരങ്ങൾ മുറിച്ച് മാറ്റിയതായി ആരോപണം

0
20190801 121338.jpg
.



  മാനന്തവാടി: നിയമങ്ങൾ ഒന്നും തന്നെ പാലിക്കാതെ  

സ്വകാര്യ സ്ഥാപനത്തിന് വേണ്ടി റോഡരികിലെ മരം  മുറിച്ച് മാറ്റിയതായി ആരോോപണം    മാനന്തവാടി കോഴിക്കോട് റോഡിൽ ബസ് സ്റ്റാന്റ് പരിസരത്തെ  മരമാണ്  പൊതുമരാാമത്ത് അധികൃതർ  മുറിച്ച് മാറ്റിയത്.

ഉണങ്ങിയതും, അപകട ഭീഷണിയുള്ളതുമായി നിരവധി മരങ്ങൾ റോഡരികിൽ നില നിൽക്കുകയും ഇവ മുറിച്ച് മാറ്റണമെന്ന് പലതവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരാണ് പുതുതായി ആരംഭിക്കാനിരിക്കുന്ന സ്ഥാപനത്തിന് മുന്നിലെ മരം ധ്രുതഗതിയിൽ മുറിച്ച് മാറ്റിയത്.റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് സാമുഹ്യ വനവൽക്കരണ വിഭാഗം എ സി എഫ് ന് അപേക്ഷ നൽകുകയും ഇതിന്റ് അടിസ്ഥാനത്തിൻ മരം പരിശോധിച്ച് വില നിശ്ചയിക്കുകയും ചെയ്യണം. എന്നാൽ ഇത്തരം നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആരോപണം ഉയരുന്നത്. ജില്ലയിലെ പ്രധാന പാതയായ മാനന്തവാടി – കോഴിക്കോട് റോഡിൽ ഹൈസ്ക്കൂളിന് സമീപത്തെ വൻ മരത്തിന്റെ അടി ഭാഗം ദ്രവിച്ചിട്ട് വർഷങ്ങളായി. വിദ്യാർത്ഥികൾ ബസ്സ് കാത്ത് നിൽക്കുന്നത് ഇതിന് സമീപത്താണ്. കുടാതെ നിത്യേന നുറുകണക്കിന് വാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നുണ്ട്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിക്കാൻ നടപടി യുണ്ടാകണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. എന്നാൽ ഉണങ്ങിയ മരം എന്ന പേരിൽ റോഡരികിലെ മരം മുറിച്ച് മാറ്റിയത്.ബസ് സ്റ്റാന്റ ടുറിസ്റ്റ് സ്റ്റാന്റിലെ വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടി വീണ്  ഗ്ളാസ്സുകൾ തകർന്നിരുന്നു ഈ മരങ്ങളൊന്നും മുറിച്ച് മാറ്റാതെ സ്ഥാപനത്തെ സഹായിക്കാനാണ് റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റിയതെന്ന് ഡ്രൈവർമാർ ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *