April 25, 2024

ബെനഡിക്ടൻ സഭ ആബട്ട് ജനറലായി ഫാദര്‍ ആന്റണി പുത്തന്‍പുരക്കൽ ചുമതലയേറ്റു

0
Img 20190804 Wa0113.jpg
മാനന്തവാടി:  ഇറ്റലിയിലെ റോം ആസ്ഥാനമായ സില്‍വസ്ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ 
ഏറ്റവും  ഉയർന്ന പദവിയായ ആബട്ട് ജനറലായി ഫാ. ആന്റണി പുത്തൻപുരക്കൽ ചുമതലയേറ്റു.
ഏഷ്യയില്‍ നിന്നും ആദ്യമാമാണ് ഒരാൾ ഈ സ്ഥാനത്ത് എത്തുന്നത്.  
ആബട്ട്  ജനറലായി തിരഞ്ഞെടുക്കപ്പെട്ട .ഡോ.ആന്റണി പുത്തന്‍പുരക്കൽ  മക്കിയാട് ആശ്രമത്തില്‍ വെച്ച്  ലളിതമായ ചടങ്ങിലാണ്  സ്ഥാനാരോഹിതനായത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ പതിവായി ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനാൽ  റോമിലാണ് സ്ഥിരമായി ഇത്തരം ചടങ്ങുകൾ നടന്നു വന്നിരുന്നത് 
. ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ആബട്ട്  ജനറല്‍ എന്ന നിലയിലാണ് മക്കിയാട് വെച്ച്   ചടങ്ങ് നടത്തിയത്. കോഴിക്കോട് രൂപത ബിഷപ്പ് മാർ വർഗീസ് ചക്കാലക്കലിന്റെയും തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോർജ് ഞരളക്കാട്ടിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിലും സ്ഥാനാരോഹണ ചടങ്ങിലും കത്തോലിക്ക സഭയിലെ മറ്റ് ആറ് ബിഷപ്പുമാരും കാർമ്മികത്വം വഹിച്ചു. മാർപാപ്പയുടെ സന്ദേശം   മാർ വർഗീസ് ചക്കാലക്കൽ കൈമാറി. 
  
 .കഴിഞ്ഞ മാസം റോമില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ ആറ്  വര്‍ഷമായി മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തിനെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ടിച്ച് വരികയായിരുന്ന റവ.ഫാദര്‍ആന്റണിയെ ആബട്ട്  ജനറല്‍ ആയി തെരഞ്ഞെടുത്തത്. വെള്ളമുണ്ട ഒഴുക്കൻമൂല  സ്വദേശിയായ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.ആറ് വര്‍ഷക്കാലത്തേക്കാണ് ആബട്  ജനറല്‍ പദവി.ഇന്ത്യയുള്‍പ്പെടെ ഏഴോളം രാജ്യങ്ങളിലാണ് സില്‍വസ് ട്രോബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.റോമില്‍ രണ്ട്  തവണ ജനറല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിരുന്ന ഫാ.ആന്റണി ഹൈക്കോടതിയില്‍ നിന്നും അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമ രംഗത്തും സേവനമനുഷ്ടിച്ചിട്ടുണ്ട് 
വെള്ളമുണ്ട ഒഴുക്കൻ മൂല  ഇടവകയിലെ പരേതരായ പുത്തന്‍പുരക്കല്‍ ജോസഫിന്റെയും, മറിയത്തിന്റെയും ഏഴ് ആണ്‍മക്കളില്‍ ആറാമനാണ് ജേക്കബ്  എന്ന ഫാ. ആന്റണി.ഇറ്റലിയില്‍ നിന്നുള്ളജനറല്‍ കൗണ്‍സിലര്‍ വിന്‍സന്‍ഡോ ഫറ്റോര്‍ണി,മുന്‍ ആബട്ട്  ആന്ദ്രിയ പന്തലോണി, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍,തലശ്ശേരി ആര്‍ച്ച ബിഷപ്പ് മാർ ജോര്‍ജ് ഞറളക്കാട്,മാനന്തവാടി ബിഷപ്പ്  മാർ ജോസ് പൊരുന്നേടം,ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്,കണ്ണൂര്‍ ബിഷപ്പ് റവ.അലക്‌സ് വടക്കുംതല, ശ്രീലങ്കയില്‍ നിന്നുള്ള ബിഷപ്പുമാര്‍ തുടങ്ങിയവര്‍  സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഇവരെ കൂടാതെ  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.എ. ബാബു, സിസ്റ്റർ വിമൽ റോസ് തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *