കിംവദന്തികൾ ശരിയല്ല: കബനി ഡാമിലെ വെള്ളം തുറന്ന് വിട്ടിട്ടുണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം.
കൽപ്പറ്റ: കർണാടകയിലെ കബനി ഡാം അതോറിറ്റി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് 85000 ക്യൂ സസ് ആയി ഉയർത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ കബനിയുടെയും കൈവരികളുടെയും നീരൊഴുക്ക് ഇതിലൂടെ വർദ്ധിക്കും, അത് ജില്ലയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് ഓരോ മണിക്കൂറിലും വയനാട് ജില്ലാ ഭരണാധികാരികൾ കർണാടക സർക്കാരുമായി ബന്ധപ്പെടുന്നുണ്ടന്നും കിംവദന്തികൾ പരക്കുന്നത് ശരിയല്ലന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.





Leave a Reply