April 25, 2026

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പത്ത് പേരെ സൈന്യം രക്ഷപ്പെടുത്തി: പ്രതികൂല കാലാവസ്ഥ തടസ്സമായി.

0
IMG-20190808-WA0603.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മേപ്പാടി 

പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത്  രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയുടെ ഒരു യൂണിറ്റ് എത്തി. രാത്രി ഏഴ് മണിയോടെയാണ് കേന്ദ്രസേന എത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.. കേന്ദ്രസേന എത്തിയ തോടുകൂടി രക്ഷാപ്രവർത്തനം കുറേക്കൂടി എളുപ്പത്തിൽ ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. രക്ഷപ്പെടുത്തിയ 10 പേരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ആരുടെയും പരിക്ക് ഗുരുതരമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *