August 13, 2026

രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ: രാഹുൽ ഗാന്ധി എം.പി. വയനാട് സന്ദർശനം മാറ്റി.

0
IMG-20190808-WA0579.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് പാർലമെന്റ് മണ്ഡലം എം പി. രാഹുൽ ഗാന്ധി , കാലവർഷ കെടുതികളെ കുറിച്ച് മുഖ്യമന്ത്രിയോടും , വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാരുമായി സംസാരിക്കുകയും നിയോജകമണ്ഡലം പ്രദേശത്ത് നിലവിലുള്ള മഴയുടെയും വെള്ളപ്പൊക്കത്തിൻറെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും ദുരിതബാധിതരെ സഹായിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും  അന്വേഷിച്ചു.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *