October 20, 2026

പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഒൻപതായി: വെള്ളരിമലയിൽ ആയിരം കുടുംബങ്ങളെ മാറ്റി .

0
Puthumala-urulpottiyapradhesham.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി. ഒരു സ്ത്രീയുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പുത്തുമല സ്വദേശി ചന്ദ്രന്റെ ഭാര്യ അജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത താമസിച്ചിരുന്ന എസ്റ്റേറ്റ് പാടിക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേന ജില്ലയിൽ എത്തും. രാവിലെ കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് ആദ്യ മണിക്കൂറുകളിൽ തടസ്സമായി. ഒരു മണിക്കൂറിനു ശേഷമാണ് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. വെള്ളരിമല വില്ലേജിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തോളം കുടുംബങ്ങളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. അഞ്ച്  ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇത്രയും കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *