വയനാട്ടിൽ 203 ക്യാമ്പുകളിൽ 35,155 ആളുകള്‍
കൽപ്പറ്റ: വയനാട്ടിൽ
നിലവില്‍ 203 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത നേരിടുന്ന പ്രദേശങ്ങളിലെ 9,642 കുടുംബങ്ങളില്‍ നിന്നും 35,155 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഗതാഗതം സാധാരണ നിലയിലേക്ക്
കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും വെള്ളംകയറിയും തടസ്സം നേരിട്ട റോഡുകള്‍ സാധാരണ നിലയിലേക്ക്. ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട കുറ്റ്യാടി, പാല്‍ചുരം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. താമരശ്ശേരി ചുരം, ബാവലി, കാട്ടിക്കുളം തോല്‍പ്പട്ടി, പനമരം, ചുള്ളിയോട്, വടുവന്‍ചാല്‍ എന്നി റോഡുകളിലേയും തടസ്സം നീക്കി. മുത്തങ്ങയിലും നടവയലുമുളള ഗതാഗത തടസ്സത്തിന് അയവ് വരുന്നുണ്ട്. ഗുഡല്ലൂര്‍ വഴിയുള്ള ഊട്ടി റോഡ് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.





Leave a Reply