ഐ എസ് എം ദുരിതാശ്വാസ പ്രവർത്തനത്തിന് ആയിരം വളണ്ടിയർമാർ
കല്പറ്റ: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്
ഐ എസ് എം സാമൂഹ്യ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സുരക്ഷാ പദ്ധതികൾക്കു തുടക്കമായി. 'ഈലാഫ്' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആയിരം വളണ്ടിയർമാർ വിവിധ ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി (മലപ്പുറം), വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ (വയനാട്), ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി (പാലക്കാട്), ട്രഷറർ നൂർ മുഹമ്മദ് നൂർഷ (തെക്കൻ മേഖല) എന്നിവർ നിർവ്വഹിച്ചു.
ദുരിതാശ്വാസ- രക്ഷാ പ്രവർത്തനങ്ങളക്ക് നേതൃത്വം നൽകുകയാണ് വളണ്ടിയർമാരുടെ പ്രധാന ദൗത്യം.
വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വീടുകൾ, ആസ്പത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ ശുചീകരികുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നു വരുന്നത്. വയനാട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൽപറ്റ സലഫി കോംപ്ലെക്സിൽ കെ എൻ എം റിലീഫ് ഹബ്ബ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ട്ടം സംഭവിച്ച വീടുകളിൽ വീട്ടാവശ്യ സാധനങ്ങൾ എത്തിക്കും. ബെഡ്, കട്ടില, പുതപ്പ്, വിരിപ്പ്, പായ, അരി ഉൾപ്പെടെ ഭക്ഷണ പദാർത്ഥങ്ങൾ, വെള്ളം, മെഴുകുതിരി, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ നൽകുന്നുണ്ട്.
കൽപ്പറ്റ റിലീഫ് ഹബ്ബ് ഉദ്ഘാടനം കെ. എൻ. എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. ഐ എസ് എം പ്രസിഡണ്ട്. ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. കെ. എൻ. എം വയനാട് ജില്ലാ ചെയർമാൻ അബ്ദുറഹ്മാൻ സുല്ലമി, കെ എം കെ ദേവർ ഷോ ല, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ജംഷീർ ഫാറൂഖി, സാമൂഹ്യ ക്ഷേമ വിഭാഗം കണ് വീനർ നിസാർ ഒളവണ്ണ, കെ. എൻ എം കോഴിക്കോട് ജില്ലാ ചെയർമാൻ വികെ ബാവ, ഐ. എസ്.എം ഭാരവാഹികളായ ഷബീർ കൊടിയത്തൂർ, ഡോ. അഫ്സൽ, ഷുക്കൂർ സ്വലാഹി ആലപ്പുഴ, ആദിൽ അതീഫ്, റഹ്മത്തുള്ള സ്വലാഹി, കെ. എൻ എം കോഴിക്കോട് ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി, പി കെ ഹാശിർ,അബ്ദുൽ ഹമീദ് മേപ്പാടി, കുഞ്ഞബ്ദുള്ള കൽപ്പറ്റ,ബഷീർ പടിഞ്ഞാറത്തറ, എന്നിവർ പ്രസംഗിച്ചു.





Leave a Reply