June 20, 2026

മഴക്കെടുതി: സര്‍ക്കാര്‍ ധനസഹായം നല്‍കി.

0
By ന്യൂസ് വയനാട് ബ്യൂറോ
   മുട്ടില്‍ കുട്ടമംഗലം പഴശ്ശി കോളനിയില്‍ ഉരുള്‍പൊട്ടി മരിച്ച മഹേഷ്-പ്രീതു ദമ്പതികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്കി. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച നാലുലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് ഇവരുടെ ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം നല്‍കിയത്. ആഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും മരണത്തിനിടയാക്കിയ അപകടം നടന്നത്. മഹേഷിന് 21 വയസ്സും പ്രീതുവിന് 19 വയസ്സുമായിരുന്നു പ്രായം.  

     ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ പുത്തുമലയിലടക്കം മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *