April 25, 2026

പാടിച്ചിറയിൽ രക്തദാന ക്യാമ്പ് നടത്തി

0
IMG_20190815_180618.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.വൈ.എം പാടിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർപ്പൺ 2019 എന്ന പേരിൽ രക്തദാനക്യാമ്പ് നടത്തി. ഭാരതത്തിന് വേണ്ടി ജീവത്യാഗം ചെയത രക്ത സാക്ഷികളെ അനുസ്മരിച്ച് നൂറ് പേർ രക്തം ദാനം ചെയ്തു. ഡോ. കർണ്ണന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് ടീം ദാതാക്കളുടെ രക്തം സ്വീകരിച്ചു.  കെ.സി.വൈ.എം രൂപതാ പ്രസിഡണ്ട്  എബിൻ മുട്ടപ്പള്ളിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  ആന്റോ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജെയ്സ് പൂതക്കുഴി, കെ.ജി. ജോൺസൺ, സിജോ തോട്ടുങ്കൽ,ജെൻറി തെറ്റയിൽ, എബിൻ കുര്യൻകരോട്ട്,ബിബിൻ മലയതടത്തിൽ, ബിനില പള്ളിക്കമാലിൽ, മെർലിൻ പനയോലിൽ, അബിന കണ്ടത്തിൻകര, സിസ്റ്റർ ജാൻറി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *