ഫോട്ടോഗ്രാഫി ദിനത്തിൽ ബേബി മേമനയെ ആദരിച്ചു: ഫോട്ടോ പ്രദർശനവും നടത്തി.
ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോ പ്രദർശനത്തിലേക്ക് കഴിഞ്ഞ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടിയിലെ
എബിൻ മാത്യു,
അജയ് ബേബി,
ഫ്രാൻസിസ് ബേബി,
മധു എടച്ചന,
അജി കൊളോണിയ
എം.കെ.രവി
എന്നിവരുടെ സെലക്ഷൻ ലഭിച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രദർശനം 29.8.2019 ന് അവസാനിക്കും.
ഡോ.കെ.വിജയകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
നിരവധി ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ഫോട്ടോഗ്രാഫർ ബേബി മേമനയെ തദവസരത്തിൽ ആദരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട്
എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി കൺവീനർ
വിദ്യ.എസ്.ചന്ദ്രൻ, അജി കൊളോണിയ, ഷാജൻ ജോസ്, വി.കെ.പ്രസാദ്, ഫ്രാൻസിസ് ബേബി, മധു എ ടച്ചന, എം.കെ.രവി, എ.ജെ ചാക്കോ, എൻ.അനിൽകുമാർ, അജയ് ബേബി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply