April 26, 2026

വേദനിക്കുന്നവർക്ക് സാന്ത്വനമാകാൻ ആകാശിന്റെ ചിത്രപ്രദർശനം 22 മുതൽ കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വേദനയുടെ ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ യുവ ചിത്രകാരന്റെ പ്രദര്‍ശനം. കല്‍പ്പറ്റ സ്വദേശി ആകാശ് പീറ്ററാണ് തന്റെ ചിത്രപ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുക ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തയാറാകുന്നത്. അടുത്തമാസം കാനഡയില്‍ ചിത്രകലാ ഉപരിപഠനത്തിനായി പോകുന്ന ആകാശിന് രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനും കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും തുക നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പ്രദര്‍ശനം കല്‍പ്പറ്റ വൈന്‍ഡ് വാലി റിസോര്‍ട്ടില്‍ 22, 23 തിയതികളില്‍ നടത്തും. രാവിലെ 10 മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. കോഴിക്കോട് ആര്‍ട്ട് ഗാലറിയിലും ആകാശിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *