August 13, 2026

മദ്യം പിടിക്കാൻ ഓണം സ്‌പെഷ്യല്‍ ഡ്രൈവ്.

0
By ന്യൂസ് വയനാട് ബ്യൂറോ

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സെപ്തംബര്‍ 15 വരെ സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവായി പ്രഖ്യാപിച്ചു. ഇതിനായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. വ്യാജമദ്യം, മയക്കുമരുന്ന്, വ്യാജ അരിഷ്ടം എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04936 248190, 9400069665, എക്‌സൈസ് റെയിഞ്ച് ഓഫീസ് 04936 227227, 9400069669, എക്‌സൈസ ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 04936 246180, 9400069666, 9400069662.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *