July 16, 2026

കരുത്തുള്ള പുതിയ പ്രഭാതങ്ങൾ സൃഷ്ടിക്കണം: സബ് കലക്ടർ

0
IMG-20190821-WA0252.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
മേപ്പാടി: പുത്തുമലയിലെ ദുരന്ത ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും വെഫിയും സംഘടിപ്പിച്ച എജു ഹെൽപ് സംഗമത്തിൽ എജു കിറ്റ് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു സബ് കലക്ടർ എൻ.എസ്..കെ ഉമേഷ്. ബാഗ് ,നോട്ട് ബുക്ക് ,കുട, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, ലഞ്ച് ബോക്സ്, സ്റ്റീൽ വാട്ടർ ബോട്ടിൽ അടങ്ങിയ എജു കിറ്റ് 160 കുട്ടികൾക്ക് വിതരണം ചെയ്തു. സംഗമം എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിയുടെ അദ്ധ്യക്ഷതയിൽ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ചു നടന്ന ടെൻഷൻ ഫ്രീ സെഷന് വെഫി ഡയറക്ടർ എ കെ അബ്ദുസമദ് നേതൃത്വം നൽകി. എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ഉബൈദുള്ള സഖാഫി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹദ് ഡോ. ഇർശാദ് പി.പി മുഹമ്മദ് സഖാഫി കെ.ഒ അഹ് മദ് കുട്ടി ബാഖവി അബ്ദുസലാം മുസ്ലിയാർ ബഷീർ സഅദി മുഹമ്മദ് സഖാഫി പുറ്റാട് എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ജസീൽ യു കെ സ്വാഗതവും സഅദ് ഖുതുബി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *