April 26, 2024

പനമരം നെയ്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് ആവിശ്യമായ പഠനോപകരണം എസ്.എസ്.എഫ് നൽകും.

0
 
പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിലെ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി എസ്. എസ് എഫ്  ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം സബ് കലക്ടർ എൻ എസ്..കെ  ഉമേഷ്  ഇന്നലെ മേപ്പാടിയിൽ ഉദഘാടനം ചെയ്തു. ബാഗ് ,നോട്ട് ബുക്ക് ,കുട, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, ലഞ്ച് ബോക്സ്, സ്റ്റീൽ വാട്ടർ ബോട്ടിൽ അടങ്ങിയ എജു കിറ്റ് 160 കുട്ടികൾക്ക് വിതരണം ചെയ്തു. വാർത്തയുടെ അടിസ്ഥാനത്തിൽ പനമരം നെയ്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്കും ആവിശ്യമായ പഠനോപകരണം  എസ്.എസ്.എഫ്. വയനാട് ജില്ല കമ്മിറ്റി ഉടൻ നൽകുമെന്ന് ജില്ല സെക്രട്ടേറിയേറ്റ് അറിയിച്ചു. വെഫി എജു ഹെൽപ് സംഗമം എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിയുടെ അദ്ധ്യക്ഷതയിൽ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ചു നടന്ന ടെൻഷൻ ഫ്രീ സെഷന് വെഫി ഡയരക്ടർ എ കെ അബ്ദുസമദ് നേതൃത്വം നൽകി. എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ഉബൈദുള്ള സഖാഫി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹദ് ഡോ. ഇർശാദ് പി.പി മുഹമ്മദ് സഖാഫി കെ.ഒ അഹ് മദ് കുട്ടി ബാഖവി അബ്ദുസലാം മുസ്ലിയാർ ബഷീർ സഅദി മുഹമ്മദ് സഖാഫി പുറ്റാട് എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി ജസീൽ യു കെ സ്വാഗതവും സഅദ് ഖുതുബി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *