പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിത കർമ സേന
മാനന്തവാടി ∙ പ്രളയത്തിൽ ദുരിത ബാധിതരായവരെ സഹായിക്കാനായി വിവിധ
കേന്ദ്രങ്ങളിൽ നിന്ന് അയച്ച ലോഡ് കണക്കിന് സാധനങ്ങൾക്ക് ഒപ്പം എത്തിയ
പായ്ക്കിങ് വസ്തുക്കൾ അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹരിത കർമ
സേന രംഗത്ത്. നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളായ 20
പേരാണ് ഹരിത കർമ സേനയിലെ അംഗങ്ങൾ. മാനന്തവാടി ടൗണിലും
പരിസരപ്രദേശങ്ങളിലുമായുള്ള 10 ഡിവിഷനുകളിൽ നിന്നുള്ള 2 പേർ വീതമാണ്
നിലവിൽ കർമ സേനയിൽ ഉള്ളത്. അടുത്ത ഘട്ടമായി എല്ലാ ഡിവിഷനിലേയ്ക്കും
പ്രവർത്തനം വ്യാപിപിയ്ക്കും.

പ്ലാസ്റ്റിക്, കാർബോർഡ്, പ്ലാസ്റ്റിക് കുപ്പികൾ, പഴയ തുണികൾ എന്നിവ
എല്ലാം ശേഖരിച്ച് തരം തിരിച്ച് അയക്കുകയാണ് ചെയ്യുന്നത്. കോഴിക്കോടുള്ള
നിറവ് എന്ന സ്ഥാപനമാണ് മാലിന്യം കൊണ്ടുപോകുന്നത്. അവർ ഇവ ശാസ്ത്രീയമായി
സംസ്കരിക്കും. നിലവിൽ ആദ്യ ലോഡ് അയച്ച് കഴിഞ്ഞു. പ്രളയ ബാധിതർക്ക്
നൽകാനായി നിരവധി ലോറികളിൽ എത്തിച്ച കുപ്പിവെള്ളം അടക്കമുള്ളവ മാനന്തവാടി
ഡിഎഫ്ഒ ഒാഫിസിന് സമീപത്തെ ഗോഡൗണിൽ ഇറക്കിയത്. വെള്ളം ഉപയോഗിച്ച ശേഷം
അവശേഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞ് വന്ന
കാർബോർഡ് പെട്ടികളും അടക്കം വലിയ മാലിന്യക്കൂമ്പാരം ഇവിടെ
അവശേഷിച്ചിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഹരിത കർമ സേനാ
അംഗങ്ങൾ ഇവ നീക്കം ചെയ്തത്.

Leave a Reply