April 20, 2024

ജാഗ്രതാ നിർദ്ദേശം: ബാണാസുര ഡാമിന്റെ ഷട്ടർ നാളെ കൂടുതൽ ഉയർത്തും: പുഴകളിൽ ജലനിരപ്പ് ഉയരും.

0
കൽപ്പറ്റ: 

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തിപെടുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ നാളെ  (വെള്ളി) ' കൂടുതൽ ഉയർത്തും. ഉച്ചയ്ക്ക് 12.30 നാണ് ഷട്ടർ ഉയർത്തുക. സെക്കന്റിൽ 34 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടത് ആവശ്യമായത

നാലാണ് ഷട്ടർ തുറക്കുന്നതെന്ന് ഡാം അധികൃതർ അറിയിച്ചു. ഷട്ടർ കൂടുതൽ ഉയർത്തുന്നതോടെ 
കരമാൻതോട് , പനമരം പുഴകളിൽ നിലവിലെ വെള്ളത്തേക്കാൾ 20 സെന്റീമീറ്റർ മുതൽ  30 സെെന്റി മീറ്റർ  വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *