പൊതു വിദ്യാഭ്യാസ ശാക്തികരണം – പി.ടി.എ സെമിനാർ 25ന് ബത്തേരിയിൽ
സുൽത്താൻ ബത്തേരി: നാഷണൽ പാരന്റ്സ് അസോസിയേഷൻ (നാപ) വിദ്യാഭ്യാസ വകപ്പുമായി സഹകരിച്ച് പൊതു വിദ്യാഭ്യാസ ശാക്തികരണയജ്ഞത്തിൽ പി.ടി.എ യുടെ പങ്ക് എന്ന വിഷയത്തിൽ ആഗസ്റ്റ് 25 ന് ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ വെച്ച് ജില്ലാ തലത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കും.
ജില്ലയിലെ പി.ടി.എ, എം.ടി.എ അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന സെമിനാർ ഉച്ചക്ക് ശേഷം 2.30 ന് ജിവൻ ജ്യോതി ഹാളിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയർപേഴ്സൺ ടി.എൽ.സാബു അധ്യക്ഷത വഹിക്കും.
നാപ സംസ്ഥാന പ്രസിഡണ് അഡ്വ, പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തും.
ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ പങ്കെടുക്കും.





Leave a Reply